¡Sorpréndeme!

കാപ്പിയിലോടും ബസുകള്‍....!!!

2017-11-22 0 Dailymotion

കാപ്പിയിലോടും ബസുകള്‍....!!!

വാഹനങ്ങളും തിരക്കുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ ഇന്ധനവുമൈായി ലണ്ടന്‍



കാപ്പിക്കടകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന കാപ്പിച്ചണ്ടി ഉപയോഗപ്പെടുത്തി ലണ്ടനില്‍ ബസ് ഓടിത്തുടങ്ങി.
കാപ്പിച്ചണ്ടിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിയെണ്ണ ഡീസലുമായി കലര്‍ത്തിയാണ് ഈ ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. ഇത്
ഉപയോഗിച്ച് തിങ്കളാഴ്ച മുതല്‍ ലണ്ടനില്‍ ഏതാനും ബസുകള്‍ ഓടിത്തുടങ്ങിയെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയുന്നു.വര്‍ഷന്തോറും 200,000 ടണ്‍ കോഫിയാണ് നഗരത്തില്‍ വേസ്റ്റാക്കികളയുന്നത്രെ.
ലണ്ടന്‍ ആസ്ഥാനമായുള്ള ബയോ ബീന്‍ കമ്പനിയാണ് ജൈവ ഇന്ധനത്തിന്റെ നിര്‍മാതാക്കള്‍.
ഇതിനായി കമ്പനി സ്വന്തമായി ഫാക്ടറിയും സ്ഥാപിച്ചു. ഒരു വര്‍ഷം ഒരു ബസ് ഓടിക്കാനുള്ള കാപ്പിയെണ്ണ ഉത്പാദിപ്പിച്ചതായി കമ്പനി അറിയിച്ചു. രണ്ടുലക്ഷം ടണ്‍ കാപ്പിച്ചണ്ടിയാണ് ലണ്ടന്‍ നിവാസികള്‍ വര്‍ഷത്തില്‍ പുറന്തള്ളുന്നത്. 2.55 മില്യണ്‍ കപ്പ് കാപ്പികുടിക്കുന്നെങ്കില്‍ ലണ്ടനന്‍ ബസിന്റെ 1 വര്‍ഷത്തെ ഇന്ധനമാകുമെന്ന് കമ്പനി പറയുവ്വന്നത്
അന്തരീക്ഷ മലിനീകരണവും ഇന്ധനക്ഷാമവും കുറയ്ക്കുക എന്നലക്ഷ്യത്തിലേക്ക് ഈ കാപ്പിപ്പൊടി യാത്ര മുന്നേറുന്നു
.................


London buses to be powered by coffee grounds


auto