¡Sorpréndeme!

ദിലീപിനെതിരെ മഞ്ജു സാക്ഷിയാകും? | Dileep Case Updation | Oneindia Malayalam

2017-11-22 447 Dailymotion

Malayalam actor dileep has been named the eighth accused in the charge sheet in February 17 case.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ അങ്കമാലി കോടതിയില്‍ സമർപ്പിക്കും. കേസില്‍ മൊത്തം 12 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. രണ്ട് പേരെ മാപ്പുസാക്ഷികളാക്കും. ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിൻ ലാലും ദിലീപിനെ ഫോണ്‍ വിളിക്കാൻ സഹായിച്ച എ ആർ ക്യാമ്പിലെ പൊലീസുകാരൻ അനീഷുമാണ് മാപ്പുസാക്ഷികള്‍. നടി മഞ്ജു വാര്യരും സാക്ഷിപ്പട്ടികയിലുണ്ട്. വിദേശ യാത്ര തടയാന്‍ പ്രോസിക്യൂഷന്‍ ശക്തമായി ശ്രമിച്ചുവെങ്കിലും കോടതി ദിലീപിന് അനുകൂലമായി വിധി പറയുകയായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ഹൈക്കോടതി താരത്തിനു വിദേശത്തു പോവാന്‍ അനുമതി നല്‍കിയത്. കോടതിയിലേറ്റ ഈ തിരിച്ചടി മായ്ക്കാന്‍ ഇന്നു തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.650 പേജുകളടങ്ങിയതാണ് കുറ്റപത്രം. ദിലീപ് അടക്കം 12 പ്രതികളാണ് കേസിലുള്ളത്. ദിലീപിനെ കേസിലെ ഒന്നാം പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം നേരത്തേ നടത്തിയിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് പൊളിയാനിടയുണ്ടെന്ന് നിയമോപദേശം ലഭിക്കുകയായിരുന്നു.