¡Sorpréndeme!

സായ് കുമാറും ബിന്ദു പണിക്കരും സിനിമ ഉപേക്ഷിച്ചോ? | filmibeat Malayalam

2017-11-21 4,153 Dailymotion


Social Media Discuss About Sai Kumar And Bindu Panicker.

വില്ലനായും സ്വഭാവനടനായും മലയാളസിനിമയില്‍ തിളങ്ങിയ താരങ്ങളിലൊരാളാണ് സായ് കുമാർ. വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം മലയാളസിനിമയിലേക്ക് എത്തിയത്. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത റാംജി റാവും സ്പീക്കിങ്ങിലെ സായ്കുമാറിൻറെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ വര്‍ഷത്തില്‍ പത്തോളം സിനിമകള്‍ ചെയ്ത അദ്ദേഹം ഇപ്പോള്‍ സിനിമയേ ചെയ്യുന്നില്ല എന്ന അവസ്ഥയിലാണെന്നും ആരാധകര്‍ പറയുന്നു. തുടക്കത്തില്‍ കോമഡി കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സഹനടനില്‍ നിന്നും നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോളും കോമഡി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നതിനിടയിലും അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളും സ്വീകരിച്ചിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെ സായ്കുമാറിൻറെ ഭാര്യ ബിന്ദു പണിക്കരും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. ഇരുവരെയും ചേര്‍ത്ത് നിരവധി തവണ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.