ചൈനയ�" />
ചൈനയ�"/>
¡Sorpréndeme!

പ്രണയം പറയാന്‍ "25" ഐഫോണുകള്‍

2017-11-17 0 Dailymotion

പ്രണയം പറയാന്‍ "25" ഐഫോണുകള്‍

ചൈനയില്‍ ഒരു യുവാവ് സ്വന്തമാക്കിയിരിക്കുന്നത് 25 ഐഫോണുകളാണ്



ആപ്പിള്‍ പുതുതായി പുറത്തിറക്കിയ ഐഫോണ്‍ X ആണ് ഷെന്‍സന്‍ സ്വദേശിയായ ചെന്‍മിംഗ് പ്രണയിനിക്ക് സമ്മാനിക്കായി വാങ്ങിയത്.പ്രണയിനി ലീയുടെ മനസ് കീഴടക്കാന്‍ വേണ്ടിയാണ് ഗെയിം ഡിസൈനറായ ചെന്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. നിലത്ത് വിതറിയ റോസാ പുഷ്പങ്ങളില്‍ ഐഫോണ്‍ കൊണ്ട് ഹൃദയ ചിഹ്നമുണ്ടാക്കിയാണ് ചെന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അതിന് നടുവിലായി ഒരു മോതിരവും കരുതി വച്ചിരുന്നു.ഇരുപത്തിയഞ്ച് ഐഫോണുകള്‍ ഒരുമിച്ച് നിരത്തി വച്ചിരിക്കുന്നത് കണ്ട് അമ്പരന്ന് നിന്ന ലീയുടെ മുന്നില്‍ നിന്നായിരുന്നു ചെന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത്.
ലീ ആകട്ടെ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പ്രണയം സ്വീകരിക്കുക തന്നെ ചെയ്തു. പ്രണയാഭ്യര്‍ത്ഥനയ്ക്ക് ശേഷം ചിന്‍ സന്തോഷത്തോടെ ലീയുടെ വിരലില്‍ മോതിരമണിയുകയും ചെയ്തു.ലീയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ചിന്‍ 25 ഐഫോണുകള്‍ കരുതിയത്. ലീയെ രണ്ട് വര്‍ഷം മുന്‍പാണ് ചിന്‍ പരിചയപ്പെട്ടത്. ഒരു മൊബൈല്‍ ഗെയിം ആരാധികയായതിനാല്‍ ലീയോട് ചിന്‍ കൂടുതല്‍ അടുക്കുകയായിരുന്നു. പരിചയം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. 25 ഐഫോണുകള്‍ ഒരാള്‍ക്ക് തന്നെ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ ഫോണുകള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് ചെയ്തത്. 25 ഐഫോണ്‍ ഉപയോഗിച്ച് പ്രണയാഭ്യര്‍ത്ഥന നടത്തിയ ചൈനീസ് യുവാവ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.



a chinese guy proposed to his girlfriend with 25 iphone x


life