¡Sorpréndeme!

ഗള്‍ഫില്‍ വന്‍ ഭൂകമ്പം വരുന്നു? മുന്നറിയിപ്പ് സന്ദേശങ്ങള്‍ വ്യാജം | Oneindia Malayalam

2017-11-15 605 Dailymotion

Earth Quake Rumours In Gulf
കഴിഞ്ഞ ദിവസം ഇറാന്‍ ഇറാഖ് അതിര്‍ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ നാനൂറിലധികം പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ ശക്തമായ ഭൂകമ്പം അടുത്ത ദിവസങ്ങളിലൊന്നില്‍ ഉണ്ടാകും എന്നതായിരുന്നു ഒരു പ്രചാരണം. ഗള്‍ഫിലെ ഭൂകമ്പം സംബന്ധിച്ച പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് മുരളി തുമ്മാരുകുടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 17 നോ 18 നോ അതോ ഭാവിയില്‍ ഏതെങ്കിലും ഒരു ദിവസമോ ഒരു പ്രത്യേക സ്ഥലത്ത് ഒരു വലിയ ഭൂകമ്പമുണ്ടാവുമെന്ന് പ്രവചിക്കുവാനുള്ള ഒരു ശാസ്ത്രവും ഇപ്പോള്‍ ലോകത്ത് നിലവിലില്ല. മുരളി തുമ്മാരക്കുടി വ്യക്തമാക്കുന്നു.