¡Sorpréndeme!

പ്രവര്‍ത്തകര്‍ രണ്ടും കല്‍പിച്ച്; ജയരാജനെതിരെ നടപടിയുണ്ടായാല്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

2017-11-15 138 Dailymotion

കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ സംസ്ഥാന കമ്മറ്റി അച്ചടക്ക നടപടിയുണ്ടായാല്‍ കണ്ണൂര്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ പൊട്ടിത്തെറി. ഇപ്പോഴുണ്ടായിട്ടുള്ള വിമര്‍ശനത്തില്‍ ഏറിയപങ്കും വസ്തുനിഷ്ടമല്ലെന്ന നിലപാടാണ് പ്രാദേശിക നേതാക്കള്‍ക്ക്. ജയരാജനോട് പൂര്‍ണ വിധേയത്വവും കൂറും പുലര്‍ത്തുന്ന നേതാക്കള്‍ രാജിയിലേക്കുവരെ പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയരാജന്റെ കരുത്തില്‍ കണ്ണൂരില്‍ സിപിഎമ്മിനുണ്ടായിട്ടുള്ള വളര്‍ച്ച സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് പിടിച്ചിട്ടില്ല എന്ന തരത്തിലാണ് പ്രചരണങ്ങള്‍ കൊഴുക്കുന്നത്. ജയരാജനെതിരെ സംസ്ഥാന കമ്മറ്റിയില്‍ രൂക്ഷമായി വിമര്‍ശിച്ചത് ശരിയല്ലെന്നും പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. പ്പോഴത്തെ വിമര്‍ശനത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ജയരാജനെ ഒഴിവാക്കുന്നത് വലിയ അപകടമായിരിക്കുമെന്നും പ്രാദേശിയ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജയരാജന്‍ തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.