¡Sorpréndeme!

പാണ്ഡ്യക്ക് പകരം ടീമിലാരുമില്ല, ഒഴിവാക്കിയതോ? | Oneindia Malayalam

2017-11-11 557 Dailymotion

Indian all-rounder Hardik Pandya was on friday rested from the forst two Test matches against Sri lanka, with the BCCI citing heavy workload as the reason despite his selection in the squad initially.

ന്യൂസിലാൻഡിന് ശേഷം ഇന്ത്യക്കിനി നേരിടാനുള്ളത് ശ്രീലങ്കയെയാണ്. ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ അടുത്തിടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ടീമില്‍ ഓള്‍ റൌണ്ടർ ഹർദീക് പാണ്ഡ്യയില്ലെന്നത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. വിശ്രമം അനുവദിക്കുന്നു എന്നാണ് അധികൃതർ നല്‍കുന്ന വിശദീകരണം. എന്നാല്‍ പാണ്ഡ്യക്ക് പകരമാരെും ടീമിലെടുത്തിട്ടില്ല.
ഇതാണ് ഇപ്പോള്‍ ആരാധകർ ചർച്ച ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചത് തന്നെയാണോ അതോ ടീമിൽ നിന്നും ഒഴിവാക്കിയതാണോ എന്ന സംശയം ആരാധകരിൽ പൊങ്ങിവരുന്നത്. പാണ്ഡ്യയെ സംബന്ധിച്ച് കരിയർ തുടങ്ങിയിട്ടേയുള്ളൂ. 24കാരനായ താരം ഇതുവരെ മൂന്ന് ടെസ്റ്റുകളേ കളിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നും ശ്രീലങ്കക്കെതിരെയാണ്. എന്നാല്‍ ഏകദിനത്തിലും ട്വൻറി 20യിലും തുടരാൻ മത്സരങ്ങള്‍ പാണ്ഡ്യ ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ കോലിക്ക് വിശ്രമം കിട്ടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ കോലിയുടെ അത്ര പോലും മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത പാണ്ഡ്യയ്ക്കാണ് വിശ്രമം കിട്ടിയത്.