Opinion polls regarding Gujarat election says BJP will drop its vote share.
രാജ്യത്തെ ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമുള്‍പ്പെടുന്ന സംസ്ഥാനം. എന്നാല്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്ര എളുപ്പമാകില്ല എന്നാണ് റിപ്പോർട്ട്. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്‍പത്, 14 തിയ്യതികളിലായാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. ഇന്ത്യാ ടുഡെ സര്‍വ്വേ പ്രവചിച്ചത് ബിജെപി 115 മുതല്‍ 125 വരെ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്നാണ്. അതേസമയം വോട്ട് ശതമാനത്തില്‍ വലിയ കുറവുണ്ടാകും. ഇത്തവണ ഗുജറാത്തില്‍ വലിയ പ്രതീക്ഷകളുമായി മത്സരിക്കാനിറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് 57 മുതല്‍ 65 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ ടുഡെ പ്രവചിച്ചിരുന്നു.ഗുജറാത്തില്‍ ദലിതരുള്‍പ്പെടെയുള്ള പിന്നാക്കവിഭാഗങ്ങള്‍ നിലവില്‍ ബിജെപിക്കെതിരെയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേകളൊന്നും ബിജെപിക്ക് ആശ്വാസം പകരുന്നവയല്ല.