¡Sorpréndeme!

ധോണി വിരമിക്കണോ? കോലിയും നെഹ്റയും പറയുന്നു | Oneindia Malayalam

2017-11-09 747 Dailymotion

Don't target Mahendra Singh Dhoni, says Virat Kohli And Ashish Nehra
ട്വന്റി 20 ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കണമെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒന്നോ രണ്ടോ കളിയിൽ പരാജയപ്പെടുമ്പോഴേക്ക് ധോണിയുടെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് ശരിയല്ല. എപ്പോള്‍ വിരമിക്കണം എന്ന് ധോണിക്കറിയാമെന്നും കോലി പറഞ്ഞു. പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ പരിചയസമ്പന്നനായ മുന്‍ നായകനെ പുറത്താക്കരുതെന്ന് നെഹ്‌റ ആവശ്യപ്പെട്ടു. കളി നിര്‍ത്തണമോ തുടരണമോ എന്നത് തീരുമാനിക്കാന്‍ 36കാരനായ ധോണിക്കറിയാമെന്നും ആശിഷ് നെഹ്‌റ കൂട്ടിച്ചേര്‍ത്തു. തനിക്ക് 39-ാം വയസില്‍ പന്തെറിയാന്‍ സാധിക്കുമെങ്കില്‍ ധോണിക്ക് അനായാസം ലോകകപ്പ് കളിക്കാനാകും. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്. വിക്കറ്റിന് പിന്നിലും കളിക്കളത്തിലും ധോണിയുടെ തന്ത്രങ്ങള്‍ നിര്‍ണ്ണായകമാണ്. ശാരീരികക്ഷമതയും മികച്ച ഫോമും ഉണ്ടെങ്കില്‍ പ്രായം കളിക്കാരന് തടസമല്ലെന്നും നെഹ്‌റ പറഞ്ഞു.