¡Sorpréndeme!

ഹിമാചലില്‍ താമര വിരിയുമോ? | Oneindia Malayalam

2017-11-07 127 Dailymotion

Himachal Pradesh Assembly Election 2017 Opinion poll: C-voter survey predicts thumping victory for BJP.

ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. ഇതിന് മുന്നോടിയായി സർവേഫലം പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് ഇനിയും ബിജെപി അധികാരത്തില്‍ വരുമെന്നാണ് സർവേഫലം പറയുന്നത്. സീ വോട്ടർ നടത്തിയ അഭിപ്രായ സർവെയിലാണ് ഫലം പുറത്തു വന്നിരിക്കുന്നത്. സർവെയിൽ പങ്കെടുത്ത 55 ശതമാനം ആളുകളും ഭരണമാറ്റം വേണമെന്നാണ് ആഭിപ്രായപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് 52 ശതമാനം സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും അഭിപ്രായ സർവെ പറയുന്നു. 1267 വോട്ടർമാരില്‍ 55 ശതമാനം പേരും ഭരണമാറ്റം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ 26 സീറ്റുകളുള്ള ബിജെപിയ്ക്ക് ഇത്തവണ 52 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അഭിപ്രായ സർവെയിൽ പറയുന്നത്. നിലവിൽ കോൺഗ്രസിന്റെ 21 സിറ്റിങ് സീറ്റുകൾ 15 ആയി കുറയും. ഇതിൽ ഒരു സീറ്റ് മറ്റൊരു പാർട്ടിയ്ക്ക് ലഭിക്കുമെന്നും സർവെയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതു കോൺഗ്രസിന് ഏൽക്കാൻ പോകുന്ന വലിയൊരു അടി തന്നെയാണ്.