Manmohan Singh asks PM Narendra Modi to accept his 'blunder'
നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇനിയെങ്കിലും രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു. ബ്ലൂംബര്‍ഗ്ക്വിന്റിന്റെ പ്രവീണ്‍ ചക്രവര്‍ത്തിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സാമ്പത്തികവിദഗ്ധന്‍ കൂടിയായ ഡോ.മന്‍മോഹന്‍ സിംഗ് ഇക്കാര്യം പ്രധാനമന്ത്രി മോദിയെ ഓര്‍മ്മിപ്പിച്ചത്. സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് ദുര്‍ബല വിഭാഗങ്ങളിലും വ്യാവസായ രംഗത്തും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. എത് സാമ്പത്തിക സൂചകങ്ങള്‍ വെളിപ്പെടുത്തുന്നതിനേക്കാളും കൂടുതല്‍ വിനാശകരമായിരുന്നു രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വ്യാപാരമേഖലയ്ക്കും നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ചെറുകിട, ഇടത്തരം വ്യാപാരമേഖലയില്‍ നഷ്ടപ്പെട്ട തൊഴിലുകളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, തീരുമാനം രാജ്യത്തെ അസമത്വത്തിന് ആക്കം കൂട്ടിയതായും ചൂണ്ടിക്കാട്ടി. വര്‍ദ്ധിച്ചുവരുന്ന അസമത്വം നമ്മുടേത് പോലുള്ള സാമ്പത്തിക വികസനത്തിന് സ്ഥായിയായ ഭീഷണിയാണെന്നും സിംഗ് പറഞ്ഞു.