¡Sorpréndeme!

പ്രണവിന്റെ പരിക്ക് സാരമുള്ളതാണോ? ജീത്തു ജോസഫ് പറയുന്നു | filmibeat Malayalam

2017-11-04 1 Dailymotion

Jeethu Joseph About Pranav Mohanlal's Injury

ജീത്തു ജോസഫ് ചിത്രം ആദിയില്‍ അഭിനയിക്കുന്നതിനിടെ പ്രണവ് മോഹന്‍ലാലിന് പരിക്കേറ്റതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സംംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പ്രണവിന് പരിക്കേല്‍ക്കുകയായിരുന്നു. പ്രണവിന്റെ പരിക്ക് നിസാരമാണെന്നും രണ്ട് ദിവസം വിശ്രമം എടുത്താല്‍ മതിയെന്ന് ഡോക്ടര്‍ പറഞ്ഞതായി സിനിമയുടെ സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെടുക്കുന്നതിനിടെ വിരല്‍ മുറിയുകയായിരുന്നു. എന്നാല്‍ രണ്ട് സ്റ്റിച്ച് മാത്രമാണ് അതിന് വേണ്ടി വന്നിട്ടുള്ളു എന്നാണ് സംവിധായകന്‍ പറയുന്നത്. സംഘട്ടന രംഗങ്ങളാണ് ഇനി പ്രണവിന്‍റേതായി ഷൂട്ട് ചെയ്യാനുള്ളത്. അതിനാല്‍ തന്നെ പ്രണവിന് കൂടുതല്‍ വിശ്രമം കൊടുക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. പ്രണവിന് പരിക്കേറ്റതിനെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഗസ്റ്റ് ഒന്നിന് ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് ജനുവരിയിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.