ദുബായില്‍ ഇന്ത്യന്‍ 'ആധിപത്യം'
ദുബായില്‍ സ്വത്തു വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു
2016 മുതല്‍ 2017 വരെ വാങ്ങിയത് 42,000 കോടിയുടെ സ്വത്തുക്കള്‍
ദുബായില്‍ സ്വത്തു വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2016 ജനുവരി മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ ദുബായില്‍ ഇന്ത്യക്കാര്‍ സ്വന്തമാക്കിയത് 42,000 കോടിയുടെ സ്വത്തുക്കളാണ്.
ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇന്ത്യക്കാരുടെ സ്വത്ത് സംബന്ധമായ വിവരം പുറത്തുവിട്ടത്. 2014ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 12,000 കോടി രൂപയുടെ വര്‍ധനവാണിത്. 2010ല്‍ 30,000 കോടിയുടെ വസ്തുക്കളാണ് ഇന്ത്യക്കാര്‍ വാങ്ങിയിരുന്നത്. ഈ വര്‍ഷം ആദ്യ ഒന്‍പതു മാസത്തില്‍ ദുബായില്‍ നടന്നത് 20,400 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണെന്ന് ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് (ഡിഎല്‍ഡി) നേരത്തെ അറിയിച്ചിരുന്നു. 52,170 ഇടപാടുകളാണ് നടന്നത്. ഇവയില്‍ 8800 കോടി ദിര്‍ഹത്തിന്റെ 37,633 ഭൂമി, ഭവന ഇടപാടുകള്‍ ഉള്‍പ്പെടുന്നു.
രൂപ ശക്തി പ്രാപിക്കുന്നതോടെ കൂടുതല്‍ നിക്ഷേപകര്‍ ദുബായിലേക്ക് എത്തുമെന്ന് പ്രതീക്ഷയിലാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍.
Business
Indians are the biggest investors in Dubai's real estate: Report