ട്രിനിറ്റി ലിസിയം സ്കൂൾ വിദ്യാർത്ഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങൾ. ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഗൗരി മരണത്തിന് കീഴടങ്ങിയത്. ഗൗരിയുടെ ആത്മഹത്യക്ക് കാരണക്കാരായ ക്രസന്റ്, സിന്ധു എന്നീ അദ്ധ്യാപികമാർക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.