ദീപാവലി കാലത്ത് ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ ത്രിപുര ഗവര്‍ണര്‍. ഇങ്ങനെപോയാല്‍ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന് ഗവര്‍ണര്‍ തഥാഗത റോയ് തന്റെ ട്വിറ്ററില്‍ കുറിച്ചു. തലസ്ഥാനത്തെ അന്തരീക്ഷ മലീനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലി കാലത്ത് പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.