ഖത്തര്‍ സെന്‍ട്രല്‍ ജയിലിലുള്ള ഇന്ത്യക്കാരുടെ എണ്ണം 206 ആയി വര്‍ധിച്ചു
ജയിലിലും നാടുകടത്തല്‍ കേന്ദ്രത്തിലും കഴിയുന്ന ഇന്ത്യക്കാരുടെ കാര്യങ്ങള്‍ അന്വേഷിക്കാനായി ഖത്തറിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ സംഘം സന്ദര്‍ശിച്ചതായി എംബസി അധികൃതര്‍ പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ അറിയിച്ചു.ഇതുവരെ ഒന്‍പതു പ്രതിമാസ ഓപ്പണ്‍ ഹൗസുകളാണു നടത്തിയത്. മൊത്തം 47 പരാതികള്‍ ലഭിച്ചു. ഇതില്‍ 33 പരാതികള്‍ പരിഹരിച്ചു. 14 എണ്ണത്തില്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന്റെ സാന്നിധ്യത്തില്‍ നടത്തിയ ഓപ്പണ്‍ ഹൗസില്‍ പ്രവാസികള്‍ നേരിട്ടാണ് പരാതി നല്‍കിയത്.