അമല്‍കൃഷ്ണയെ സംഘപരിവാറിന്റെ 'ജീവിക്കുന്ന രക്തസാക്ഷി'യായി പ്രഖ്യാപിക്കും
കേരളത്തില്‍ സംഘപരിവാറിനെതിരേ സി.പി.എം. ആക്രമണം നടത്തുന്നതായി ആരോപിച്ചുള്ള പ്രചാരണത്തിന് ആര്‍.എസ്.എസ്. ദേശീയനേതൃത്വം വിജയദശമി ദിനത്തില്‍ തുടക്കമിടും. ഒരുവര്‍ഷം നീളുന്നതാണ് പ്രചാരണ പരിപാടി. സി.പി.എം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അമല്‍കൃഷ്ണയെ സംഘപരിവാറിന്റെ 'ജീവിക്കുന്ന രക്തസാക്ഷി'യായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് വിജയദശമി ദിനത്തില്‍ പ്രഖ്യാപിക്കും.ആര്‍.എസ്.എസ്. സ്ഥാപകദിനമായ വിജയദശമി നാളില്‍ നാഗ്പുരില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ അതിഥിയായി പങ്കെടുക്കാന്‍ അമല്‍കൃഷ്ണയെയും കുടുംബത്തെയും മോഹന്‍ ഭാഗവത് നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നടപടി.