വിളി മുറിക്കുന്ന ഐഫോണ്‍ 8
ഐഫോണ്‍ 8ലും കാള്‍ മുറിയുന്നതായി പരാതി
64,000 രൂപ വിലയുള്ള ഐഫോണ്‍ 8 ഹാന്‍ഡ്‌സെറ്റ് വാങ്ങിയ ചിലര്‍ക്ക് ഫോണ്‍ വിളിക്കുമ്പോള്‍ ഒരു വിചിത്ര സ്വരം കേള്‍ക്കുന്നതായി പരാതി ഉയര്‍ന്നു. ഈ സ്വരം മൂലം മറുതലയ്ക്കല്‍ സംസാരിക്കുന്നയാളുടെ സ്വരം മുറിയുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഉപയോക്താക്കള്‍ നടത്തുന്നത്. സാധാരണ,തങ്ങളുടെ ഉപകരണങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നു സമ്മതിക്കാത്ത ആപ്പിള്‍ ഈ പ്രശ്‌നത്തില്‍ വേഗം പ്രതികരിച്ചു. ചില മോഡലുകള്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്ന് സമ്മതിക്കുയും അത് ഒരു സോഫ്റ്റ്‌വെയര്‍ കുഴപ്പമാണെന്ന് പറയുകയും ചെയ്തു. ഒരു സോഫ്റ്റ്‌വെയര്‍ പാച് അയച്ച് ഇതു പരിഹരിക്കുമെന്നും അവര്‍ പറഞ്ഞു.