സ്മൂളിനോടും പിണങ്ങി ഇളയരാജ
താന്‍ സംഗീതം നിര്‍വഹിച്ച പാട്ടുകള്‍ സ്മ്യൂളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇളയരാജ
താന്‍ സംഗീതം നിര്‍വഹിച്ച പാട്ടുകള്‍ കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മ്യൂളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഇളയരാജ.പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇളയരാജ സ്മൂള്‍ അധികൃതര്‍ക്ക് അയച്ച മെയിലില്‍ പറയുന്നു.അമേരിക്കന്‍ കമ്പനിയാണു സ്മ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ ആപ്ലിക്കേഷന്‍ സൗജന്യമല്ലെന്നും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ടെന്നും ഇളയരാജ ചൂണ്ടിക്കാട്ടുന്നു.