Dera Sacha Sauda search continues for second day. 2 Secret Tunnels and Illegal Explosive Factory found.
ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്‍റെ സിര്‍സയിലെ ദേരാ സച്ച സൌദയില്‍ പരിശോധന തുടരുന്നതിനിടെ കൂടുതല്‍ ദുരൂഹതകള്‍ മറനീക്കി പുറത്തുവരുന്നു. ഇന്ന് നടന്ന പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയും രണ്ട് തുരങ്കങ്ങളും കണ്ടെത്തി. ഒരു തുരങ്കം ഗുര്‍മീതിന്റെ സ്വകാര്യ വസതയില്‍ നിന്നും ആശ്രമത്തിലെ വനിതാ ഹോസ്റ്റലിലേക്ക് ഉള്ളതാണ്. മറ്റൊന്ന് റോഡില്‍ അവസാനിക്കുന്നത്. കനത്ത സുരക്ഷയിലാണ് ഇവിടെ പരിശോധന നടക്കുന്നത്.