¡Sorpréndeme!

പ്രതിരോധം എന്തുകൊണ്ട് നിര്‍മല സീതാരാമന്?

2017-09-04 8 Dailymotion

On Sunday, the big surprise pick by Narendra Modi was Nirmala Sitharaman. She is the first woman to hold independent charge of Defence. Before her the only woman to hold the Defence portfolio was Indira Gandhi when she was Prime Minister of India.
Gandhi was the prime minister when she kept the defence portfolio with herself, from December 1 to 21, 1975 and January 14, 1980 to January 15, 1982.

പ്രകടനം നന്നാകാത്തവര്‍ പടിക്കു പുറത്ത് എന്ന നയമാണ് മന്ത്രിസഭാ പുന:സംഘടനയില്‍ മോദി സ്വീകരിച്ചത്. അപ്രതീക്ഷിതമായി പലരും മന്ത്രിസഭയിലേക്ക് എത്തി. മൊത്തം ഒന്‍പത് പുതുമുഖങ്ങള്‍. സുപ്രധാനമായ പസ വകുപ്പുകളിലും മാറ്റം വന്നെങ്കിലും പ്രതിരോധം അരുണ്‍ ജയ്റ്റിക്കു തന്നെ എന്ന റിപ്പോര്‍ട്ടുകളെ അവസാന നിമിഷം പിന്തള്ളിയാണ് നിര്‍മ്മല സീതാരാമനെ പ്രതിരോധ വകുപ്പ് ഏല്‍പ്പിക്കുന്നത്.
ചരിത്രം പോലും വഴിമാറിയ സ്ഥാനക്കയറ്റം. ഇന്ദിരാ ഗാന്ധിക്കു ശേഷം ആദ്യമായി പ്രതിരോധ വകുപ്പ് വനിതക്ക്. ആദ്യമായി ഒരു വനിതക്ക് പ്രതിരോധ വകുപ്പിന്റെ പൂര്‍ണ്ണ ചുമതലയും ലഭിച്ചു. പ്രധാനമന്ത്രി ആയിരിക്കെ ആണ് ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പിന്റെ അധികചുമതല വഹിച്ചത്.