അഴകളവുകള്‍ക്ക് അപ്പുറത്തെ പ്രണയം.....!!!
വ്യത്യസ്തമായ ജീവിതവും പ്രണയവുമായി ഗ്രിഗറി പ്രുട്ടോവ്
ആരോഗ്യവാനായ ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന ഗ്രിഗറിയുടെ മാതാപിതാക്കള്‍ തങ്ങളുടെ മകന്‍ പിറന്നുവീണപ്പോള്‍ ഇരുവരും തകര്‍ന്നു. കൈകാലുകള്‍ ശോഷിച്ച വളര്‍ച്ചഇല്ലാത്ത കുഞ്ഞ്. സൂക്ഷിച്ച് നോക്കിയാലെ കൈകാലുകള്‍ ഉണ്ടോയെന്നുപോലും തോന്നുകയുള്ളു. അത്രയും ഭീകരമായിരുന്നു ഗ്രിഗറിയുടെ രൂപം.പക്ഷെ, സമൂഹത്തില്‍ അവന്‍ ഒറ്റപ്പെട്ടവന്‍ അല്ലെന്നു തോന്നിപ്പിക്കാത്തവിധം അവര്‍ അവനെ വളര്‍ത്തി. പക്ഷെ രോഗം അവനെ പിന്തുടര്‍ന്നു കൊണ്ടേയിരുന്നു. പതുക്കെ പതുക്കെ പുറം ലോകവുമായുള്ള ബന്ധം ഇല്ലാതായി.