¡Sorpréndeme!

ഫെഡറര്‍ മുത്തമിട്ടു....ഒപ്പം റെക്കോര്‍ഡും

2017-07-18 0 Dailymotion

ഫെഡറര്‍ മുത്തമിട്ടു....ഒപ്പം റെക്കോര്‍ഡും



വിംബിള്‍ഡണില്‍ ചരിത്രം തിരുത്തി റോജര്‍ ഫെഡറര്‍.



വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഈ സ്വിസ് താരം വീണ്ടും കിരീടം ചൂടി. ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ചിനെ ആണ് ഫൈനലില്‍ ഫെഡറര്‍ തറപറ്റിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ വിജയം. സ്‌കോര്‍: 6-3, 6-1, 6-4. ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ഈ ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളും ജയിച്ചിട്ടുണ്ട് ഫെഡറര്‍.റോജര്‍ ഫെഡററുടെ എട്ടാം വിംബിള്‍ ഡണ്‍കിരീടം ആണിത്. 19-ാമത് ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്.