¡Sorpréndeme!

ബംഗലുരു നിശാപാര്‍ട്ടികള്‍ക്ക് പൂട്ട്....!!!!

2017-07-02 0 Dailymotion

ബംഗലുരു നിശാപാര്‍ട്ടികള്‍ക്ക് പൂട്ട്....!!!!

ബംഗലുരു നഗരത്തില്‍ പബുകള്‍ക്കും മദ്യശാലകള്‍ക്കും താഴിട്ടു


ബംഗലുരു നഗരത്തിലെ 700 ഓളം പബുകളും ബാറുകളും അടച്ചുപൂട്ടി. നഗരത്തിലെ രാത്രികളെ ആഘേഷമാക്കി എംജി റോഡിലെയും ബ്രിഗേഡ് റോഡിലെയുമെല്ലാം എഴുനൂറോളം മദ്യ വില്‍പന ശാലകള്‍ക്ക് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് വെള്ളിയാഴ്ച പൂട്ടുവീണു.ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യക്കടകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീം കോടതി ഉത്തരവ് വന്നതോടെയാണ് നഗരത്തിലെ പബുകളും ബാറുകളും പൂട്ടാന്‍ തീരുമാനമായത്. മദ്യവില്‍പന കേന്ദ്രങ്ങള്‍ പൂട്ടുന്നതിനോട് അനുബന്ധിച്ച് വന്‍ ആനുകൂല്യങ്ങളും നല്‍കിയിരുന്നു. ഏത് മദ്യവും ഒന്നെടുത്താല്‍ ഒന്ന് ഫ്രീ, ഒന്നര ലിറ്റര്‍ വരുന്ന ഒരു മഗ് ബിയറിന് 69 രൂപ, എന്ത് കഴിച്ചാലും ബില്ലില്‍ 30 ശതമാനം ഡിസ്‌കൗണ്ട് എന്നിവയായിരുന്നു ആകര്‍ഷകമായ ആനുകൂല്യങ്ങള്‍.



Pubs and bars in Bengaluru shut down