ഡൗണ്‍സിന്‍ഡ്രോം.......പക്ഷെ ഡൗണാകാന്‍ കാറ്റിയില്ല
ഡൗണ്‍ സിന്‍ഡ്രോമിനെ തോല്‍പ്പിച്ച് കാറ്റി മീഡ് ഫാഷന്‍ ലോകത്തേക്ക്
ഡൗണ്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് കാറ്റി മീഡ് എന്ന അമേരിക്കക്കാരിക്ക്. കുറവുകളില്‍ വിഷമ്മിക്കാതെയുള്ള കാറ്റിയുടെ ജീവിതം വലിയ പ്രചോദനമേകുന്നതാണ്. കാറ്റി മീഡിന്റെ ചുവടുകള്‍ ഏതൊരു പ്രൊഫഷണല്‍ മോഡലിനേക്കാളും ആത്മവിശ്വാസം നിറഞ്ഞതാണ്. മനസ്സിന്റെ സൗന്ദര്യമാണ് ഫാഷനെ നിര്‍വ്വചിക്കുന്നതെന്ന് കാറ്റി വിശ്വസിക്കുന്നു. ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ 33 കാരിയെ നയിക്കുന്നതും നിശ്ചയദാര്‍ഢ്യം തന്നെ.കുട്ടിക്കാലം മുതലേ ഫാഷന്‍ ലോകം സ്വപ്‌നം കണ്ട കാറ്റി രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായി. ശാരീരിക പ്രശ്നങ്ങള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുമെന്ന് ആദ്യമൊക്കെ ഭയന്നെങ്കിലും പതുക്കെ ധൈര്യം തിരിച്ചുപിടിച്ചു. അങ്ങനെ ഡൗണ്‍ സിന്‍ഡ്രം ബാധിച്ചവരുടെ കൂട്ടത്തില്‍ നിന്നുള്ള ആദ്യമോഡലായി കാറ്റി.
Subscribe to Anweshanam today: https://goo.gl/WKuN8s
Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdotcom/
Follow: https://twitter.com/anweshanamcom