After the resignation of head coach Anil Kumble in the most unfortunate manner, many fans have expressed their displeasure towards captain Virat Kohli.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്ലിയും തമ്മിലുളള പോര് പരസ്യമായതിന് പിന്നാലെ ടീം ഇന്ത്യയില്‍ നായകമാറ്റം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. അടിയന്തര സാഹചര്യത്തില്‍ മുന്‍ നായകനും ഇന്ത്യന്‍ ടീം വിക്കറ്റ് കീപ്പറുമായി മഹേന്ദ്ര സിംഗ് ധോണിയെ നായകസ്ഥാനത്തേയ്ക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് ഇന്ത്യന്‍ ആരാധകരില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലുമെല്ലാം ഇക്കാര്യം ആവശ്യപ്പെട്ട് പ്രചാരണം ശക്തമാണ്