¡Sorpréndeme!

പമ്പുകള്‍ അടയ്ക്കണ്ടെന്ന് പെട്രോളിയം മന്ത്രാലയം

2017-04-21 0 Dailymotion

തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.

ഞായറാഴ്ചകളില്‍ പെട്രോള്‍പമ്പുകള്‍ അടച്ചിടാനുള്ള ഒരുവിഭാഗം പമ്പുടമകളുടെ തീരുമാനത്തിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്ത്.


തീരുമാനം പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുമെന്ന് മന്ത്രാലയം ട്വീറ്റ് ചെയ്തു.ഇന്ധനം ലാഭിക്കാനാണ്, പെട്രോള്‍പമ്പുകള്‍ അടച്ചിടാനല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ട്വീറ്റുകളില്‍ പറയുന്നു. ചെറിയശതമാനം പെട്രോള്‍ പമ്പുടമകളുടെ സംഘടനകളാണ് ഈ തീരുമാനമെടുത്തതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വീറ്റ് ചെയ്തു.

പ്രമുഖ സംഘടനകള്‍ പമ്പുകള്‍ അടച്ചിടില്ലെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 46,000 പെട്രോള്‍പമ്പുടമകള്‍ അംഗങ്ങളായുള്ള ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഇതില്‍ പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് അജയ് ബന്‍സാല്‍ വ്യക്തമാക്കിയിട്ടുണ്ട്.മെയ് 14 മുതല്‍ ഞായറാഴ്ച പമ്പുകള്‍ അടച്ചിടാനാണ് ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പമ്പുടമകളുടെ സംഘടന തീരുമാനിച്ചിരുന്നത്.

കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളെയാണ് തീരുമാനം ബാധിക്കുക. ഇതോടെയാണ് നീക്കത്തിനെതിരെ മന്ത്രാലയം രംഗത്ത് വന്നത്.

AnweshanamIndia

Subscribe to Anweshanam today: https://goo.gl/WKuN8s

Get More Anweshanam
Read: http://www.Anweshanam.com/
Like: https://www.facebook.com/Anweshanamdo...
Follow: https://twitter.com/anweshanam.com